Sunday, 28 September 2014

കൂടപ്പിറപ്പ്


എന്റെ വരികൾ പാടിക്കേട്ടപ്പോൾ




ഓർമ്മിച്ചെടുക്കുവാനൊന്നുമില്ലാത്തൊരു
ഓർമ്മക്കുറിപ്പാണെനിക്കെന്റെ ബാല്യം
ഓമനിച്ചിടുന്നു ഞാനെങ്കിലുമിപ്പോഴും
അണയാതെ എരിയുന്നൊരാഗ്രഹകനലിനെ

പോയകാലത്തിന്റെ പാതയോരങ്ങളിൽ
ഒരു പട്ടുപാവാട തുമ്പിന്റെ ചാരെയിൽ
കൂടപ്പിറപ്പിന്റെ കൂട്ടും പിടിച്ചിന്ന്
ഓത്തുപള്ളീലെനിക്കൊന്ന് പോകണം

ഒരുപൊൻചെരാതുപോലിന്നെന്റെ യോരത്ത്‌
അടവെച്ച മോഹത്തിന്നതിരുകൾ മായ്ച്ചിട്ട്‌
എന്റെ മൗനങ്ങൾക്കൂർജ്ജമായ്‌ തീരുന്നു
എന്റെ സ്വന്തമായെന്റെ പ്രാണന്റെ മന്ത്രം.